Spread the love

ലാലേട്ടൻ നായകനായി പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാന്റെ വൻ വിജയത്തിന് ശേഷം താരത്തിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ചിത്രത്തിന്റെതായ മിക്ക അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏപ്രില്‍ 25ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ ഒരാൾ നൽകിയ മോശം കമന്റും ഇതിന് സംവിധായകൻ തരുൺമൂർത്തി നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.

”മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി” എന്ന കമന്റിനോടാണ് തരുണ്‍ പ്രതികരിച്ചത്. മലയാളി മീഡിയോ എന്ന പേജില്‍ നിന്നാണ് ഈ കമന്റ് എത്തിയത്.”ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത” എന്നാണ് ഒരു സ്‌മൈലി ഇമോജിയോടെ തരുണ്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് തരുണിന്റെ മറുപടിക്ക് കൈയ്യടികളോടെ രംഗത്തെത്തുന്നത്. അതേസമയം, 2009ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Leave a Reply