Spread the love

2011ൽ ഇറങ്ങിയ ഷാരൂഖ് ചിത്രമായിരുന്നു റാ വണ്‍. ഒരു സൂപ്പര്‍ഹീറോ ചിത്രമായി ഒരുക്കിയ ചിത്രം അനുഭവ് സിൻഹയാണ് സംവിധാനം ചെയ്തത്. അന്ന് അഞ്ച് സിനിമകളുടെ മാത്രം പരിചയം ഉണ്ടായിരുന്ന അനുഭവ് സിന്‍ഹ ആ സമയത്തെ ഏറ്റവും കൂടിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഗ്രാഫിക്സിലും ആക്ഷനിലും മറ്റും ചിത്രം പ്രശംസ നേടിയെങ്കിലും ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു. ഈ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുഭവ് സിന്‍ഹ ഇപ്പോള്‍.

മുൽക്ക്, ആർട്ടിക്കിൾ 15, തപ്പട്, അനേക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അനുഭവ് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് റാ വണിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയത്. “ഞാൻ 2005-ലാണ് റാവണിന്‍റെ ആശയം രൂപപ്പെടുത്തുന്നത്. 2006-ൽ എഴുതാൻ തുടങ്ങുകയും ചെയ്തു. ഷാരൂഖ് ഖാനുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ അന്തിമമായി ഒന്നും ആയിരുന്നില്ല. എന്നാല്‍ ബെർലിനിൽ ഒരു പത്രസമ്മേളനത്തിൽ ഷാരൂഖ് ഖാൻ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് വിമാനം കയറി, ആദ്യമായി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം അടുത്ത എട്ട് മണിക്കൂറിനുള്ളിൽ എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയില്ല.

വിശ്വസിക്കുന്നു, എന്നാൽ എല്ലാവരേയും എല്ലാ പ്രേക്ഷകരെയും ആകർഷിക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല”റാ വണ്‍ പരാജയത്തിന് ശേഷമുള്ള അനുഭവവും അനുഭവ് വിവരിച്ചു “ചിത്രം ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ഓടില്ലെന്ന് രണ്ടാം ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ഞാൻ വിഷാദത്തിലായിരുന്നു. ഞാൻ ലണ്ടനിലെ കിഷോർ ലുല്ലയെ സമീപിച്ചു. പടം ഓടിയില്ലെങ്കിലും ഷാരൂഖ് ഖാന് സിനിമയിൽ നിന്ന് പണം സമ്പാദിക്കാന്‍ അറിയമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി.ആ ചിത്രം സിനിമ പരാജയപ്പെടണമെന്ന് അന്ന് ബോളിവുഡിലെ പലരും ആഗ്രഹിക്കുന്നുവെന്ന് അനുഭവ് പറഞ്ഞു. “ഷാരൂഖ് ഖാൻ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യരിലെ അത്തരത്തിലുള്ള ഒരു വികാരം മനസ്സിലാക്കാൻ എനിക്ക് വളരെക്കാലം എടുത്തു. ചിത്രം പരാജയപ്പെട്ടുവെന്ന് ഷാരൂഖ് ഖാൻ സമ്മതിച്ചപ്പോൾ, അത് ഹൃദയഭേദകമായിരുന്നു, കാരണം ഞാൻ ആ സിനിമയെ വഞ്ചിച്ചു, അദ്ദേഹത്തിന്‍റെ വിശ്വാസം സംരക്ഷിക്കാനും. അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ നൽകാൻ എനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ടായി”.

Leave a Reply