Spread the love

തമിഴകത്തെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എന്നാൽ കൂലി ബോക്സോഫീസിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ലോകേഷിന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു.

അടുത്തിടെ രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്ന് ലോകേഷ് പിന്മാറിയെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ കമൽ ഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാ പ്രേമികൾ.

രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. അതേസമയം കൂലിയ്ക്ക് മോശം സ്വീകാര്യത ലഭിച്ചതാണ് ലോകേഷിനെ ഈ വമ്പൻ സിനിമയിൽ നിന്ന് ഒഴിവാക്കനുള്ള കാരണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply