Spread the love

കോട്ടയം∙ പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളത്. എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്ന് അർഥമില്ല’–എന്നാണ് പ്രസ്താവനയിൽ പറയുന്നത്.

Leave a Reply