Spread the love

ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൊഹ്‌സിന്‍, റിയാസ്, ശെഹ്ബാസ് എന്നി മൂന്ന് പ്രതികളുടെ വീടുകള്‍ ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും കൃഷിയിടം നശിപ്പിക്കുകയും ചെയ്തു. മാർച്ച് 17ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് ആണ് ഷിയോപൂർ ജില്ലാ ഭരണകൂടം അറസ്റ്റിലായ പ്രതികളുടെ വീടുകള്‍ തകർത്തത്. ക്രിമിനലുകളെ തുരത്താനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചിരുന്ന നടപടി പോലെയായി ഇതെന്ന് വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രാകൃത നടപടിയാണെന്ന് സാമൂഹ്യ മാധ്യമങ്ങൾ ചിലർ വിമർശനം ഉന്നയിച്ചു. അതുപോലെ, പൊതുസ്ഥലം കയ്യേറി നടത്തിയ നിര്‍മാണ പ്രവർത്തനങ്ങളും റെയ്സെൻ ഭരണം കൂടം പൊളിച്ചുനീക്കി. ആദിവാസികളുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളായവരുടെ കെട്ടിടങ്ങളാണിത്.

Leave a Reply