കന്നുവീട് കടപ്പുറം സ്വാമിമഠത്തിന് പടിഞ്ഞാറുഭാഗത്ത് കടൽത്തീരത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ്ചയാണ് നാട്ടുകാർ ജഡം കണ്ടത്. ഒന്നരമീറ്റർ നീളമുണ്ട് ജഡത്തിന്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം ഉദ്യോഗസ്ഥരും തീരദേശ പോലീസും സ്ഥലത്തെത്തി, ഫോറസ്റ്റ് ഓഫീസർമാരായ മോഹൻകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വൈശാഖ്, തീരദേശ പോലീസ് ഉദ്യോഗസ്ഥർ, വാർഡംഗം സി.ദേവരാജൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കുഴിയെടുത്ത് സംസ്കരിച്ചു.