Spread the love
വിസി നിയമന സർച്ച് കമ്മിറ്റി ബില്ലിന്റെ കരട് രൂപം തയ്യാറായി

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി. സമിതിയിൽ സ‍ര്‍ക്കാരിന് മേധാവിത്വമുണ്ടാകും. വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് ബിൽ. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെ യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. എന്നാൽ ബന്ധുനിയമനങ്ങളെ എതിർക്കുമ്പോഴും ഗവർണർക്ക് പൂർണ്ണ പ്രതിപക്ഷ പിന്തുണയില്ല. ഗവർണ‍ര്‍ ഏത് സമയവും സർക്കാറുമായി ഒത്ത് തീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷ വിമർശനം.

Leave a Reply