Spread the love

കോവിഡിനെതിരെ ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ഇന്ന് മുതൽ ലഭ്യമാകും.ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായി ചേർന്ന് വികസിപ്പിച്ച 2 ഡിയോസ്കി ഡി ഗ്ലൂക്കോസ് മരുന്നാണ് വിതരണം ചെയ്യുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷ് വർധനും പതിനായിരത്തിലധികം ഡോസുകൾ ഡൽഹിയിലെ വിവിധ ആശുപത്രികൾക്ക് വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ഈ മരുന്ന് പുതിയ പ്രതീക്ഷ നൽകുന്നതായി രാജ്നാഥ് സിങ് തന്റെ ഹ്രസ്വ പരാമർശത്തിൽ പറഞ്ഞു. “ഇത് നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ്,” അദ്ദേഹം പറഞ്ഞു.

Leave a Reply