Spread the love

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍.ഈമാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. റാലികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പെടുത്തി. ഈമാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. സ്ഥിതി വിലയിരുത്തി തുടര്‍നടപടി തീരുമാനിക്കും. രാത്രി 8 മുതല്‍ രാവിലെ 8 വരെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പാടില്ല. ഫലപ്രഖ്യാപനത്തിനുശേഷം ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആരോഗ്യസുരക്ഷയ്ക്ക് ഒന്നാംപരിഗണനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായിരിക്കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. പോളിങ് സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കും.

വീട്ടിലിരുന്ന് വോട്ട് ചെയ്യാം: 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്ക് മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ്.സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാര്‍ട്ടികള്‍ വ്യക്തമാക്കണം.

Leave a Reply