Spread the love

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം യാഥാര്‍ത്ഥ്യമാകുന്നു. രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് നടത്തും. സിനിമാ തിയേറ്ററുകളില്‍ ജനങ്ങളെ ഇറക്കി മറിക്കാന്‍ കഴിവുള്ള അദ്ദേഹം രാഷ്ട്രീയത്തിലും വിജയം വരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു.തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കുമെന്നും തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആത്മീയ മതനിരപേക്ഷ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുക എന്നും ജാതിയോ മതമോ ഇല്ലെന്നും രജനികാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ സര്‍വതും അടിമുടി മാറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply