Spread the love
കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. തടി പിടിക്കാന്‍ കൊണ്ടു വന്ന ആനയാണ് വിരണ്ട് ഒന്നാം പാപ്പാനെയാണ് കുത്തിക്കൊന്നത്. ഇടവൂര്‍കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്തെ കപ്പമുള എന്ന സ്ഥലത്താണ് രാവിലെ 10.45 ഓടെ സംഭവം ഉണ്ടായത്. തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാന്റെ ശരീരത്തിലേക്ക് ആന തടി എടുത്തിട്ടിട്ടായിരുന്നു ആക്രമണം നടത്തിയത്. മൃതദേഹത്തിന് അടുത്ത് ഏറെ നേരം പരിഭ്രാന്തനായി ആന നിലയുറപ്പിച്ചിരുന്നു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

Leave a Reply