വെൻഡിംഗ് ലൈസൻസ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതോടെ കോപ്പറേഷൻ നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവ് പ്രകാരം കൊച്ചി കോർപ്പറേഷൻ പരിധിയിൽ പെർമിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. ഹൈക്കോടതി ജംഗ്ഷൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഉടമകളില്ലാത്ത കടകൾ പൊളിച്ച് നീക്കി. 2500 ഓളം പേർക്കാണ് നിലവിൽ കച്ചവടത്തിന് അനുമതി ഉള്ളത്. അനധികൃത കച്ചവടക്കാർക്കെതിരെ നടപടി എടുക്കും. കച്ചവടങ്ങൾ അനുവദിക്കുന്ന വെൻഡിംഗ് സോണുകൾ ഏതെല്ലാമെന്ന് വെൻഡിംഗ് കമ്മിറ്റി തീരുമാനിക്കും.