Spread the love
വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സുതാര്യത ഉറപ്പാക്കുന്ന ഫോട്ടോയോട് കൂടിയ തിരിച്ചറിയല്‍ കാര്‍ഡാകും വോട്ടര്‍മാര്‍ക്ക് ലഭിക്കുക.

വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കുന്ന തെരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍ 2021 ഡിസംബറിലാണ് ലോക്സഭ പാസാക്കിയത്. ബൂത്തുതല ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചാവും നടപടികള്‍ എടുക്കുക. വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ത്രിപുര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ ഗിതെ അഭ്യര്‍ത്ഥിച്ചു.

വോട്ടര്‍ ഐ.ഡി കാര്‍ഡുകളില്‍ വോട്ടര്‍മാരുടെ ആധാര്‍ നമ്ബരുകള്‍ രേഖപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ തെറ്റുകള്‍ വരില്ലെന്നും മരണപ്പെട്ടവരെയും മറ്റും എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ പേര് തന്നെ പല മണ്ഡലങ്ങളില്‍ വരുന്നത് തടയാനും കാര്‍ഡുകള്‍ ഇത്തരത്തിലാക്കുന്നതോടെ സാധിക്കും.

Leave a Reply