Spread the love

ഓർഡർ ചെയ്ത പൊതിച്ചോറിൽ അച്ചാർ ഇല്ലെങ്കിൽ നിങ്ങൾ കേസ് കൊടുക്കുമോ? എന്നാൽ അങ്ങനെ ചെയ്യുന്ന ചിലരും നമുക്ക് ചുറ്റുമുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരത്തെ ഹോട്ടലിലാണ് ഇത്തരം ഒരു സംഭവം നടന്നത്. വെറും 25 രൂപയുടെ അച്ചാറിൽ തീരേണ്ട പ്രശ്നം വഷളായി ഒടുവിൽ 35,000 രൂപയിലും കേസിലും അവസാനിക്കുകയായിരുന്നു.

ആരോഗ്യസ്വാമി എന്ന് പേരുള്ളയാൾ 2000 രൂപ മുടക്കി 25 പൊതിച്ചോറുകൾ ഹോട്ടലുകാരിൽ നിന്ന് വാങ്ങുകയായിരുന്നു. 80 രൂപയ്ക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, കറികൾ, അച്ചാർ എന്നിവയായിരുന്നു ഹോട്ടലുകൾ ഓഫർ ചെയ്തത്. എന്നാൽ പൊതിച്ചോറ് തുറന്നുനോക്കിയ ആരോഗ്യ സ്വാമിക്ക് അച്ചാർ കിട്ടിയില്ല.

ഇതേതുടർന്ന് സംഗതി ഹോട്ടലുകാരെ അറിയിക്കുകയും അച്ചാറിന്റെ വില അതായത് 25 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇത് ഗൗരവമായി എടുക്കാതെ ഹോട്ടലുകാർ പെരുമാറിയതോടെ ആരോഗ്യസ്വാമി നിയമ പോരാട്ടം നടത്തുകയായിരുന്നു.

തുടർന്ന് വില്ലുപുരം ജില്ല ഉപഭോക്‌തൃ കോടതി വിഷയത്തിൽ ഇടപെടുകയും ഭക്ഷണത്തിൽ അച്ചാർ നൽകാത്തത് ഹർജിക്കാരനെ മാനസികമായി വിഷമത്തിൽ ആക്കി എന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമയിൽ നിന്ന് 35,000 രൂപ പിഴയിട്ട് ആരോഗ്യസ്വാമിക്ക് നൽകുകയുമായിരുന്നു.

Leave a Reply