വാഷിംഗ്ടൺ :നിയന്ത്രണംവിട്ട് ഭൗമാന്തരീക്ഷത്തിൽ പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് റോക്കറ്റ് ലോങ്ങ് മാർച്ച് 5 ബിയുടെ കോർ സ്റ്റോജ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുമെന്ന പ്രവചനവുമായി യു എസ് സൈന്യത്തിൻറെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം. സ്പേസ് ട്രാക്ക് ട്വിറ്റർ
ഹാൻഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങൾ പുറത്തുവിട്ടത്.
പുതുതായി പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം അക്ഷാംശം 3.9 ഡിഗ്രിക്കും രേഖാംശം 79.3 ഡിഗ്രിക്കും ഇടയിലാണ്പതന മേഖല. ഇത് ഇന്ത്യയിൽ നിന്ന് 1327 കിലോമീറ്റർ തെക്കായി വരും. അതായത് ഇന്ത്യൻ മഹാസമുദ്രം. ഡിഗോ ഗാർസിയിൽ നിന്ന് വടക്ക് പടിഞ്ഞാറായി മാലദ്വീപിന് തെക്ക് കിഴക്കായി ആണ് ഈ മേഖല സ്ഥിതിചെയ്യുന്നത്. കൃത്യമായ സ്ഥാനം നിർണയിക്കാൻ ആവുന്നത് അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ (റീ എൻട്രി )ശേഷം മാത്രമാണ്.
സ്പേസ് ട്രാക്ക്,ഏയ്‌റോസ് പോസ് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ റീ-എൻട്രി പ്രവചിക്കുന്നത് ഇന്ന് പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്താണ്.