കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76 കാരി ചിതയിൽ വെച്ചപോൾ കണ്ണുതുറന്ന് കരഞ്ഞുകൊണ്ട് എഴുന്നേറ്റു.മഹാരാഷ്ട്രയിലെ ബാരാമാതിലാണ് സംഭവം. ശകുന്തള എന്ന 76 കാരിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ബോധം പോവുകയും ചലനമില്ലാതെ ആവുകയും ചെയ്തിരുന്നു. എന്നാല് ആശുപത്രിയിൽ എത്തിയപ്പോൾ ബന്ധുക്കൾക്ക് മരിച്ചതായി സംശയം തോന്നി, അവിടെ കിടക്കയും ഒഴിവില്ലായിരുന്നു. വീട്ടിൽ എത്തിയിട്ടും എനക്കമില്ലാത്തതിനെ തുടർന്ന് സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.സംസ്കരിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയ്ത് മൃതദേഹം ചിതയിലേക്ക് വെച്ചപോൾ അവർ കണ്ണ് തുറക്കുകയും പിന്നാലെ കരയാനും തുടങ്ങി. ആദ്യം പേടിച്ച് പോയ ബന്ധുക്കൾ പിന്നീട്അവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.