ഗൗതം വാസുദേവന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിന്റെ മാത്രമല്ല തെന്നിന്ത്യയുടെ മൊത്തം മനം കവർന്ന നായികയാണ് സമീറ റെഡി. ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്ക് കയറിവന്ന് തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം വലിയ സ്വീകാര്യത നേടിയ നടി. ഇപ്പോൾ ഇതാ താരത്തിന്റെ ഷോപ്പിംഗ് ദുരനുഭവം കേട്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.
ഷോപ്പിങ്ങിനായി മാളുകളിൽ പോകുമ്പോൾ അറിയാതെ ആവശ്യമുള്ളതും അനാവശ്യമായതുമെല്ലാം എടുത്ത് വലിയ ബില്ലുമായി പുറത്തിറങ്ങുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും ബജറ്റിന് പുറത്ത് ബില്ലുകൾ വരാറുണ്ട്. എന്നാൽ ആരെങ്കിലും മാളിൽ പോയി ഒറ്റത്തവണ 23 ലക്ഷം രൂപയ്ക്ക് സാധനം വാങ്ങുമോ? എങ്കിൽ ഇത്തരത്തിൽ സംഭവിച്ച ഒരാളാണ് സമീര റെഡി.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദുബായ് ഷോപ്പിംഗ് മാളിൽ പോയപ്പോൾ സമീറ തന്റെ അനുഭവം പറഞ്ഞത്. കൂടെയുള്ള പെഴ്‌സണല്‍ ഷോപ്പര്‍ കാരണമായിരുന്നു അത്രയും വലിയ ചെലവിടല്‍ നടത്തിയതെന്നും അവരില്‍ നിന്നെല്ലാം വലിയ അകലം പാലിക്കുകയാണ് താനിപ്പോഴെന്നും സമീറ റെഡ്ഡി പറഞ്ഞു.