ന്യൂഡൽഹി :വിവാദ കർഷക നിയമങ്ങൾ സംബന്ധിച്ച ചർച്ച പുനരാരംഭിക്കണം എന്നും ഇതിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്തയച്ചു. 25 നുള്ളിൽ അനുകൂല മറുപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം എന്നും കർഷകർ അറിയിച്ചു. ഈ മാസം 26ന് ആറുമാസം പിന്നിടുകയാണ് കർഷകസമരം.അന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
എന്നാൽ കർഷകരുടെ ഈ പ്രതിഷേധ സമരത്തോട് കേന്ദ്രസർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കർഷക സമരത്തിന് പരിഹാരം കാണാനോ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ കോവിഡ് കാലഘട്ടത്തിലും സമരം പിൻവലിക്കില്ല എന്ന് മാത്രമല്ല, സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. 9 കർഷക സംഘടന നേതാക്കൾ ഒപ്പുവച്ച കത്തിന്റെ പകർപ്പ് കൃഷിമന്ത്രി, വാണിജ്യ മന്ത്രി തുടങ്ങിയവർക്ക് നൽകി.