ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 2 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന 2 വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച 2 കൗമാരക്കാരാണ് പിടിയിലായത്.
മുറ്റിച്ചൂര്‍ പുലാമ്ബുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്ബലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനികളെ പ്രതികള്‍ പുലാമ്ബുഴ കടവിലുള്ള നീരജിന്റെ വീട്ടില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു .വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.