
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധിക്കു ശേഷം പൂർണതോതിൽ നടത്തപ്പെടുന്ന ആദ്യത്തെ മേള ആണ് ഇതു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള. തിരുവനന്തപുരം നഗരത്തിലെ 15 തിയറ്ററുകളിൽ പ്രദർശനം നടക്കും. പതിനായിരത്തോളം പ്രതിനിധികൾക്ക് പാസ് അനുവദിക്കുന്നുണ്ട്. ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ്സ് എന്ന വിഭാഗമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രത്യേകത. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ.