വെല്ലുവിളികൾ നേരിടുന്നതിൽ അസാമാന്യമായ കഴിവുള്ള ആളാണ് രഞ്ജിനി ഹരിദാസ് എന്നതിൽ മലയാളി പ്രേക്ഷകർക്ക് യാതൊരു സംശയവുമില്ല. സോഷ്യല്‍ മീഡിയ ക്രൂരമായി സൈബർ ആക്രമണങ്ങൾ നടത്തുമ്പോഴും അർഹിക്കുന്ന അവഗണ നൽകി ഒഴിവാക്കാൻ ആയിരുന്നു എന്നും രഞ്ജിനി ശ്രമിച്ചത്. വിമർശനങ്ങൾ ആണെങ്കിലും പാരാട്ട് ആണെങ്കിലും രഞ്ജിനിയെ കാര്യമായി സ്വാധീനിക്കാറില്ല. അതുകൊണ്ടു തന്നെ സൈബർ ആക്രമണങ്ങളിൽ പലരും വീണുപോകുന്ന കാലത്ത് രഞ്ജിനി പലർക്കും ആത്മവിശ്വാസത്തിന്റെ കരുത്തുറ്റ പെൺമാതൃക തന്നെയാണ്.
സോഷ്യല്‍ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ രഞ്ജിനി ഇപ്പോൾ വ്യത്യസ്തമായ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു പരീക്ഷണം. എന്തായാലും ഈ വെല്ലുവിളിയുടെ ക്ലൈമാക്സ് എന്താകും എന്നറിയാൻ സോഷ്യൽ മീഡിയ നിവാസികൾ ഉറ്റു നോക്കുകയാണ്. വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി! ഇതാണ് രഞ്ജിനി ഏറ്റെടുത്ത പുതിയ വെല്ലുവിളി.
അതായത് ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നതാണ് ഈ രീതി. 21 ദിവസത്തേക്കാണ് രഞ്ജിനി ഈ തെറാപ്പി ചെയ്യുന്നത്. ഇപ്പോള്‍ രണ്ട് ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.
ഈ തെറാപ്പി ഇന്ത്യയിൽ കാലങ്ങളായി വ്യാപകമാണ്. പ്രാഥമികമായി ദേവീദേവന്മാരോടുള്ള ആദരവ് എന്ന നിലയിലും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയും ആത്മീയപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയും പലരും ഇത് അനുഷ്ഠിക്കാറുമുണ്ട്. എന്തായാലും രഞ്ജിനി ഇതിൽ ഏത് കാര്യത്തിനായാണ് ഉപവാസം അനുഷ്ഠിക്കുന്നത് എന്ന് വ്യക്തമല്ല.
‘താൻ 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ഏറ്റെടുത്തിരിക്കുന്നു. അതെ, നിങ്ങള്‍ കരുതുന്ന എന്റെ വെണ്ണക്കല്ലുകള്‍ എനിക്ക് നഷ്ടമായി. അത് കൊണ്ട് മാത്രമല്ല ഉപവാസം നല്ല ഒരുപാട് ഗുണങ്ങള്‍ തരുന്നു, അതൊന്ന് എനിക്ക് എക്പീരിയന്‍സ് ചെയ്യണം. അതിനൊപ്പം ഒരു വെല്ലുവിളി ഏറ്റെടുത്ത് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഈ തെറാപ്പി സ്വീകരിക്കുന്നതിന് മുന്നോടിയായി താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സ്വേതാ മേനോനും അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസുമടക്കം നിരവധിപേരാണ് താരത്തിന്റെ ഉപവാസത്തിനു സപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റു ചിലരാകട്ടെ നടിയെ കമ്മെന്റുകളിലൂടെ തളർത്താനും ശ്രമിക്കുന്നുണ്ട്. ഏതായാലും ഉപവാസം ത്തുടങ്ങി 3 ദിവസം ആയപ്പോഴേക്കും താരം അപ്‌ഡേഷനുമായി എത്തിയിട്ടുണ്ട്. ‘ഒന്നാമത്തെയും രണ്ടാമത്തെയും ദിവസം എളുപ്പമായിരുന്നു. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍, മൂന്നാം ദിവസം മുതല്‍ ഇത് മഹാ തെണ്ടിത്തരമായിപ്പോയി എന്ന് തിരിച്ചറിയുന്നു. എന്നാലും ഞാന്‍ പിന്നോട്ടില്ല. ഇതിലൂടെ എനിക്ക് ശക്തി ലഭിക്കണം. ഒരിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഗമമാണ്. വിശപ്പോടെ ഞാന്‍ കാത്തിരിക്കുന്നു’ എന്നാണ് ഇതേപ്പറ്റി രഞ്ജിനി കുറിച്ചത്.