Spread the love
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാകും

സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഈ മാസം 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.

റവന്യുമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. മറ്റ് മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ചലച്ചിത്ര പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതിമധുരം’ ഷോ അരങ്ങേറും.
മെയ് 20നാണ് വാര്‍ഷികദിനം. അന്ന് തിരുവനന്തപുരത്ത് വാര്‍ഷികാഘോഷ സമാപനം നടക്കും.

Leave a Reply