തിരുവനന്തപുരം :സംസ്ഥാനത്ത് 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ജൂലൈ 15ന് ഉള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ച് കോവിഡ് അവലോകന യോഗം.
മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് 45 വയസ്സിന് മുകളിലുള്ള 50,29,830 പേർക്ക് ഇനിയും വാക്സിൻ ലഭിക്കാനുണ്ട്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സീൻ ലഭിക്കും. ഇതിൽ 8.26 ഡോസ് സംസ്ഥാനം വില കൊടുത്തു വാങ്ങുന്നവായാണ്. വാക്സിൻ ലഭ്യമാക്കിയാൽ നിശ്ചിത ദിവസത്തിനകം വിതരണം ചെയ്യണമെന്ന കേന്ദ്ര സർക്കാരിൻറെ കർശന നിർദേശം നിലനിൽക്കുന്നുണ്ട്. വേഗത്തിൽ തീർക്കുന്നവർക്ക് വാക്സീൻ അനുവദിക്കുന്നതിൽ മുൻഗണന നൽകുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ തുടർന്നാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്.