Spread the love
കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്തു

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രൈമറി തലം മുതൽ കായിക ഇനം ഉൾപ്പെടുത്തും. വീടുകളിൽ കായിക സംസ്‌കാരം വളർത്തണം.
എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ ആരംഭിക്കുകയാണ്. കൂടുതൽ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിന് മുന്നോടിയായി സെൻട്രൽ സ്‌റ്റേഡിയത്തിൽ നിന്ന് റാലി നടന്നു. ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകൾ അണിനിരന്നു. ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മത്‌സരങ്ങൾ മേയ് ഒന്നിന് ആരംഭിക്കും. പത്തിനായി സമാപനം.

Leave a Reply