
സിപിഎം ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിന് നാളെ കണ്ണൂരിൽ തുടക്കമാകുന്നു. സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയ സ്ഥാപക നേതാക്കളിൽ ഒരാൾ പോലും പങ്കെടുക്കാത്ത ആദ്യത്തെ പാർട്ടി കോൺഗ്രസിനാണ് നാളെ മുതൽ കണ്ണൂർ വേദിയാകുന്നത്. വി.എസ്. അച്യുതാനന്ദനും എൻ. ശങ്കരയ്യയും, ഇരുവരും വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലുമാണ്. 2018 ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന 22-ാം പാർട്ടി കോൺഗ്രസിൽ വിഎസ് അച്യുതാനന്ദനും ശങ്കരയ്യയും പങ്കെടുത്തിരുന്നു. ഇരുവരെയും പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച് ആദരിക്കുകയും ചെയ്തിരുന്നു. 90 വയസ്സ് പിന്നിട്ട വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തില്ല. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി നിരവധി വർഷങ്ങൾ പ്രവർത്തിച്ച ശങ്കരയ്യ വിശ്രമ ജീവിതം നയിക്കുകയാണ്. മധുരയിൽ നടന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ സമ്മേളനത്തെ ഓൺലൈനിലൂടെ അദ്ദേഹം അഭിവാദ്യം ചെയ്തിരുന്നു.