Spread the love
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ആദ്യമായി പാസഞ്ച‍ർ ട്രെയിൻ

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ആദ്യമായി പാസഞ്ച‍ർ ട്രെയിൻ. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചർ തീവണ്ടി ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 35 കിലോമീറ്റ‍ർ ദൂരം നീണ്ടുകിടക്കുന്ന യനഗർ – കുർത്ത ക്രോസ് ബോർഡർ റെയിൽവേ ലിങ്ക് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കു‍ർത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയടക്കമുള്ള പ്രമുഖർ വീഡിയോ കോൺഫറൻസിങിലൂടെ ചടങ്ങിൽ പങ്കെടുക്കും. സാധാരണ യാത്രകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഈ തീവണ്ടി സർവീസിനെ ഉപയോഗപ്പെടുത്താം. ഇന്ത്യൻ പൗരൻമാർ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.

Leave a Reply