Spread the love

പ്ലസ് വൺ പ്രവേശനം ഒന്നാം ഘട്ട അപേക്ഷ സമർപ്പണം അവസാനിച്ചു

പ്ലസ് വൺ പ്രവേശനം ഒന്നാം ഘട്ട അപേക്ഷ സമർപ്പണം അവസാനിച്ചു. 40, 415 പേർ അപേക്ഷ സമർപ്പിച്ചു. ട്രയൽ അലോട്ട്മെൻ്റ് സെപ്റ്റംബർ13 ന് പ്രസിദ്ധീകരിക്കും. ഈ അവസരത്തിൽ തെറ്റുകൾ തിരുത്താനും ഓപ്ഷൻ, കോമ്പിനേഷൻ എന്നിവ മാറ്റാനും അവസരമുണ്ട്. ആദ്യ അലോട്ട്മെൻ്റ് 22 ന് പ്രസിദ്ധീകരിക്കും. മുഖ്യ പ്രവേശന പ്രക്രിയ ഒക്ടോബർ 18ന് അവസാനിക്കും.

സപ്ലിമെൻ്ററി അപേക്ഷ സ്വീകരണം ഒക്ടോബർ 26ന് തുടങ്ങും. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാം. പ്രവേശനം ലഭിക്കാത്തവർക്ക് പുതുക്കി കൊടുക്കാനും സപ്ലിമെൻ്ററി ഘട്ടത്തിൽ അവസരമുണ്ട്.

പ്രവേശന പ്രക്രിയ നവംബർ 25ന് അവസാനിക്കും. സ്പോർട്ട്സ് ക്വാട്ട അപേക്ഷ സമർപ്പണം സെപ്റ്റംബർ 16ന് അവസാനിക്കും. പ്രവേശനം സെപ്റ്റംബർ 22 ന് തുടങ്ങും. സപ്ലിമെൻ്ററി അപേക്ഷ ഒക്ടോബർ 18ന് തുടങ്ങി 21 ന് അവസാനിക്കും.

കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 5 ന് തുടങ്ങി ഒക്ടോബർ 22 ന് അവസാനിക്കും. മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം ഒക്ടോബർ 7 ന് തുടങ്ങി നവംബർ15 ന് അവസാനിക്കും.

2021ൽ എസ് എസ് എൽ സി പാസായ 35973 കുട്ടികളും പ്ലസ് വൺ അപേക്ഷ നൽകിയിട്ടുണ്ട്. സി ബി എസ് ഇ- 3298, ഐ സി എസ്ഇ – 369, മറ്റുള്ളവ- 775 എന്നിങ്ങനെയാണ് അപേക്ഷാർത്ഥികളുടെ എണ്ണം.

2020ൽ 44415 അപേക്ഷകരുണ്ടായിരുന്നു. 35046 പേരാണ് എസ് എസ് എൽ സി അപേക്ഷകർ. മാർജിനൽ വർദ്ധനവ് അടക്കം 34874 സീറ്റ് ഉണ്ടായിരുന്നു. 32144 പേർ പ്രവേശനം നേടി. 2730 സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഒരുക്കം പദ്ധതി പ്രകാരം രക്ഷിതാക്കൾക്ക് കുട്ടികൾക്കും പ്രയാസമില്ലാതെ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞതായി ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി എം കരിം അറിയിച്ചു.

Leave a Reply