Spread the love
ചന്ദ്രയാൻ-3 ന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ചന്ദ്രയാൻ 3യുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. 2019ൽ ചന്ദ്രനിൽ വച്ച് പരാജയമടഞ്ഞ ചന്ദ്രയാൻ -2 ദൗത്യത്തിൻ്റെ പിൻഗാമിയാണ് ചന്ദ്രയാൻ-3. ഇന്ത്യയുടെ സ്വന്തമായ 75 ഉപഗ്രഹങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ സ്‌പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ്റെ “സ്‌പേസ് ഓൺ വീൽസ്” എന്ന ഡോക്യുമെൻ്ററിയിലൂടെയാണ് ചിത്രങ്ങൾ പുറത്തെത്തിയത്. ഈ വർഷം ഓഗസ്റ്റിൽ അത് വിക്ഷേപണത്തിന് തയ്യാറാകുമെന്നും വ്യക്തമാക്കിയിരുന്നു. 17 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയിൽ ചന്ദ്രയാൻ-3 കൂടാതെ, രാജ്യത്തിന്റെ വരാനിരിക്കുന്ന ആദിത്യ എൽ1 ദൗത്യത്തെക്കുറിച്ചും ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തെക്കുറിച്ചും വിവരണമുണ്ട്.

Leave a Reply