Spread the love
ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പുതിയ സംരംഭം ആയ രാജ്യത്തെ ആദ്യത്തെ പോഡ് ഹോട്ടൽ (Pod Hotel) മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നു ആരംഭിക്കും. റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ ഉദ്ഘാടനം ചെയ്യും. ലോകോത്തര സംവിധാനങ്ങളാണ് ഇതിലൂടെ റെയിൽവേ യാത്രക്കാർക്കായി സജ്ജമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ വൈഫൈ, എയർ കണ്ടീഷനിംഗ്, കീ കാർഡ് ആക്സസ്, വാഷ്റൂമുകൾ, സിസിടിവി നിരീക്ഷണം തുടങ്ങിയ സവിശേഷതകളും പോഡുകളിൽ ഉണ്ടായിരിക്കും. ജാപ്പനീസ് ശൈലിയിലാണ് പോഡ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. . മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പോഡ് ഹോട്ടലിൽ സജ്ജീകരിച്ചിരിക്കുന്നത്30 ക്ലാസിക് പോഡുകളും, സ്ത്രീകൾക്ക് മാത്രമുള്ള ഏഴ് സ്ലീപ്പിംഗ് പോഡുകളും, 10 സ്വകാര്യ പോഡുകളും ആണ്. ഏറ്റവും വില കുറഞ്ഞ പോഡിന് 12 മണിക്കൂറിന് 999 രൂപയാകും ചാർജ്.

Leave a Reply