കോട്ടയം: കാരുണ്യ കെആർ 520 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കെഎസ്ഇബി ജീവനക്കാരന്. പാലാ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ മാഞ്ഞൂർ തൂമ്പിൽ ടി കെ സിജു (47) ആണ് ഒന്നാം സമ്മാനത്തിന് അർഹനായ ഭാഗ്യവാൻ. സിജു എടുത്ത കെഎച്ച് 300004 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ ആയിരുന്നു നറുക്കെടുപ്പ്.