2022ലെ ആദ്യ ഗ്രഹണം ഏപ്രില്‍ 30-ന് . ഏപ്രില്‍ 30-മെയ് 1 അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന സൂര്യഗ്രഹണം ലോകത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാകും. ഭാഗിക ഗ്രഹണം പുലര്‍ച്ചെ 12:15 ന് ആരംഭിച്ച് 4:07 ന് അവസാനിക്കും. ഏപ്രില്‍ 30 ശനിയാഴ്ച നടക്കുന്ന ഗ്രഹണത്തില്‍ സൂര്യബിംബത്തിന്റെ 64 ശതമാനം ചന്ദ്രനാല്‍ മറയ്ക്കപ്പെടുമെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത്തവണ എല്ലായിടത്തും ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കുക. അതായത് , ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നില്ല, സൂര്യനെ ഭാഗികമായി മറയ്ക്കപ്പെടുമ്പോള്‍ മനോഹരമായ ചന്ദ്രക്കല രൂപപ്പെടുന്നു. ചിലി, അര്‍ജന്റീന, ഉറുഗ്വേയുടെ ഭൂരിഭാഗം, പടിഞ്ഞാറന്‍ പരാഗ്വേ, തെക്കുപടിഞ്ഞാറന്‍ ബൊളീവിയ, തെക്കുകിഴക്കന്‍ പെറു, തെക്കുപടിഞ്ഞാറന്‍ ബ്രസീലിന്റെ ഒരു ചെറിയ പ്രദേശം എന്നിവിടങ്ങളില്‍ ആകാശത്ത് ഇതു ദൃശ്യമാകും. ഈ വര്‍ഷത്തെ ആദ്യ ഭാഗിക ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.