പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പൽയാത്ര നടത്തുന്നു. പൊന്നാനിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് ലക്ഷദ്വീപിലേക്ക് കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായാണ് പൊന്നാനി പ്രസ് ക്ലബ് ലക്ഷദ്വീപിലേക്ക് യാത്ര നടത്തുന്നത്.ഇതിൻ്റെ ഭാഗമായി പൊന്നാനി എം എൽ എ പി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മണിക്ക് റൗബ റെസിഡെൻസിയിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത ആലോചനായോഗം ചേർന്നു.
ഇതാദ്യമായാണ് പൊന്നാനി ഹാർബറിലേക്ക് കൂറ്റൻ കപ്പൽ എത്തുന്നത്.മാർച്ച് 26 നാണ് മാധ്യമ പ്രവർത്തകരും എം എൽ എ യും മന്ത്രിയും എം പി യും തുടങ്ങി 50 പേരടങ്ങുന്ന സംഘം ആണ് കപ്പലിൽ ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കുക. ടൂറിസം രംഗത്ത് വലിയ സാധ്യതയുണ്ടാക്കുന്ന ഈ പദ്ധതിയുടെ ഉത്ഭവം സമീർ ഡയാന എന്ന സാമൂഹ്യ പ്രവർത്തകൻ്റേതാണ്.2016 ൽ ഇതിൻ്റെ വിശദമായ രേഖ ആവിഷ്കരിക്കുകയും പൊന്നാനിയിൽ നിന്നുള്ള ജനപ്രതിനിധി പി ശ്രീരാമകൃഷ്ണന് നൽകുകയും ചെയ്തിരുന്നു. കപ്പൽ യാത്ര വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ പൊന്നാനിയുടെ ടൂറിസം രംഗത്ത് മികച്ച കുതിപ്പുണ്ടാക്കാനാകും.