
43 മണിക്കൂറിലധികം ബാബു കുടുങ്ങിക്കിടന്ന ചെറാട് മലയില്‍ ഇന്നലെ രാത്രി കയറിയ ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താഴെ എത്തിച്ചു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന്‍ മല കയറിയത്. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ മാത്രം താഴെ എത്തിച്ചതില്‍ ചെറിയ പ്രതിഷേധവുമുണ്ടായി. അപകടസാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും. മലയില്‍ കുടുങ്ങിപ്പോയാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമുള്ളതല്ലെന്ന് ബാബുവിന്റെ അനുഭവം വ്യക്തമാക്കുന്നു.