Spread the love
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ 9ന് തുറക്കും

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ നാല് ഷട്ടറുകളാണ് ഉയര്‍ത്തുന്നത്. ഓരോ ഷട്ടറും 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ആകെ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഒന്‍പത് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 22ാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Leave a Reply