വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 16 ) വൈകിട്ട് മൂന്നിന് മലമ്പുഴ ഡാമിൻ്റെ നാല് സ്പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 111.08 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്.