ദ്വാരക ∙ പണമിടപാട് സംബന്ധിച്ച വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ദ്വാരക ബിന്ദാപുർ സ്വദേശി നീരജ് (33) ആണ് മരിച്ചത്.
സംഭവദിവസം നീരജും ബോബി എന്നൊരാളുമായി തർക്കമുണ്ടായി. ഇതു കണ്ടുവന്ന നീരജിന്റെ സുഹൃത്ത് അജയ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ, നീരജ് അജയ്‌യെ വിരട്ടിയോടിച്ചു.
കുറച്ചു സമയത്തിന് ശേഷം കൂടുതൽ ആളുകളുമായി എത്തിയ അജയ് നീരജിനെ കുത്തി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീരജും അജയ്‌യും പൊലീസിന്റെ സ്ഥിരംകുറ്റവാളി പട്ടികയിലുള്ളവരാണ്.
പ്രതിയെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.