
രാജ്യത്ത് സൗജന്യ റേഷന്‍ സംവിധാനം സെപ്റ്റംബര്‍ വരെയ്ക് നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ആറ് മാസത്തേക്ക് കൂടി നീട്ടി. 2020 മാര്‍ച്ചിലാണ് കേന്ദ്രം സൗജന്യ റേഷന്‍ പദ്ധതി ആരംഭിച്ചത്. ‘രാജ്യത്തെ ഓരോ പൗരന്മാരുടെയും കൈകളിലാണ് രാജ്യത്തിന്റെ ശക്തി. ഇത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. ഇതിനോടകം 80 കോടിയാളുകള്‍ ഉപഭോക്താക്കളായ പദ്ധതിയാണിതെന്നും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.