പാലക്കാട് കൊല്ലങ്കോട്ട് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. ജന്മദിനമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. കിഴക്കേഗ്രാമം സ്വദേശി ധന്യയ്ക്ക് (16) നേരെയാണ് ആക്രമണമുണ്ടായത്. ബാലസുബ്രഹ്‌മണ്യം (23) എന്നയാളാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇരുവർക്കും സാരമായ പൊള്ളലേറ്റു. ഈ സമയം ബാലസുബ്രഹ്‌മണ്യത്തിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന്റെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ അമ്മ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുവരുത്തി. പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്കും 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം.