തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ച് വന്ന KL- 15 സീരീസ് നമ്പർ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനായി രൂപീകരിച്ച കെഎസ്ആർടിസി – സിഫ്റ്റിനും അനുവദിച്ച് സർക്കാർ ഉത്തരവ്. കെഎസ്ആർടിസി – സിഫ്റ്റ് രൂപീകരണ വേളയിൽ 10 വർഷത്തിന് ശേഷം കെഎസ്ആർടിസി – സിഫ്റ്റിലെ ബസുകൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും കെഎസ്ആർടിസിയിലേക്ക് ലയിപ്പിക്കാമെന്നുള്ള വ്യവസ്ഥയുടെ ഭാഗമായാണ് നമ്പർ സിസ്റ്റം അനുവദിച്ച് നൽകിയത്. 100% കേരള സർക്കാരിന് ഓഹരിയുള്ള കമ്പനിയാണ് കെഎസ്ആർടിസി – സിഫ്റ്റ്.
ഇതിന്റ അടിസ്ഥാനത്തിൽ കിഫ്ബി വഴി വാങ്ങുന്ന സൂപ്പർ ക്ലാസ് ബസുകൾ കെഎസ്ആർടിസി – സിഫ്റ്റിന് ഉപയോഗിക്കാനായി അനുവദിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളിൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്ക് സിഫ്റ്റ് നൽകും.