Spread the love

ആലപ്പുഴയിൽ നടന്നുവരുന്ന ‘ലോകമേ തറവാട് ‘ കലാപ്രദർശനം ഒരു മാസത്തേക്കു കൂടി തുടരാൻ സർക്കാർ അനുമതി.

ഇതിനകം തന്നെ ലോക
ശ്രദ്ധയാകർഷിച്ച പ്രദർശനത്തിൽ മലയാളികളായ 267 ആർട്ടിസ്റ്റുകളുടെ കലാരചനകളാണ് ഏഴു ഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്തനായ ആർട്ടിസ്റ്റ് ശ്രീ.ബോസ് കൃഷ്ണമാചാരിയാണ് ഈ പ്രദർശനത്തിൻ്റെ ക്വുറേറ്റർ.

മഹാകവി വള്ളത്തോളിൻ്റെ ‘ലോകമേ തറവാട് ‘ എന്ന പ്രയോഗമാണ് ടൂറിസം – സാംസ്കാരിക വകുപ്പുകളുടെ സഹായത്തോടെ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഈ കലാപ്രദർശനത്തിൻ്റെ അടിസ്ഥാന തീം. ലോകം ഒത്തുചേർന്ന് കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന സന്ദർഭത്തിൽ ഈ ആശയത്തിന് രാഷ്ട്രീയമായും സാംസ്കാരികമായും സവിശേഷപ്രാധാന്യമുണ്ട്.

ലോക ടൂറിസം ഭൂപടത്തിൽ ‘കിഴക്കിൻ്റെ വെനീസ് ‘എന്ന് കീർത്തിയുള്ള ആലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തിന് അധികമുതൽക്കൂട്ടായി ഈ കലാ പ്രദർശനം മാറിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം, ആർട്ടിസ്റ്റുകളുടെ അഭ്യർത്ഥന കൂടി മാനിച്ചു കൊണ്ടാണ് ടൂറിസം വകുപ്പ് പ്രദർശനം നീട്ടാനുള്ള അനുമതി നൽകുന്നത് ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നത്..

Leave a Reply