Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നു.

ചൊവ്വാ‍ഴ്ച ചേരുന്ന അവലോകനയോഗത്തിൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. ഓണത്തിന് മുമ്പ് രോഗവ്യാപന തോത് കുറക്കുന്നതിന് വേണ്ടിയാണ് സർക്കാരിൻറെ ഇടപെടൽ.

കൊവിഡ് വ്യാപനം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വരുത്താനൊരുങ്ങുന്നത്. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം കൊണ്ട് വരും. ഇത്തരം പ്രദേശങ്ങൾ പൂർണമായി അടച്ചിടാൻ നടപടിയുണ്ടാകും.

പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും നിയന്ത്രണം.ടി പി ആർ പത്തിൽ കുറവുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ നൽകും.വാരാന്ത്യ ലോക്ഡൗൺ മാറ്റുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലുണ്ട്.

കൊവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കും.പരിശോധനകളുടെ എണ്ണം കൂട്ടും.യാത്രാ സമയങ്ങളിലെ തിരക്ക് ഒ‍ഴിവാക്കാൻ കെ എസ് ആർ ടി സി കൂടുതൽ ബസ് സർവ്വീസ് നടത്തും.ആരോഗ്യ വകുപ്പിൻറെയും പൊലീസിൻറെയും ഇടപെടൽ കർശനമാക്കും.

ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകും വിധം കൊവിഡ് നിയന്ത്രിക്കാനാണു ശ്രമം.വിനോദ മേഖലയുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നും നിർദേശമുണ്ട്.നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച എല്ലാ നിർദേശങ്ങളും നാളെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും.തുടർന്ന് ചൊവ്വാ‍ഴ്ച ചേരുന്ന അവലോകനയോഗത്തിൽ തീരുമാനമെടുക്കും.

Leave a Reply