Spread the love

പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് മുതൽ പ്രായമുള്ള 55,781 പേർക്കു സർക്കാർ 1000 രൂപ ഓണ സമ്മാനമായി നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി 5,57,81,000 രൂപ വകയിരുത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന ഘട്ടത്തിൽ മാത്രമേ കോട്ടയം ജില്ലയിലെ ഗുണഭോക്താക്കൾക്ക് തുക ലഭ്യമാവുകയുള്ളൂ.

രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിയും കുറഞ്ഞ വിലയ്ക്ക് പലചരക്കും പച്ചക്കറികളും ലഭ്യമാക്കാൻ ഓണച്ചന്തകൾ ഒരുക്കിയും എല്ലാ വിഭാഗം ആളുകൾക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ ലക്ഷ്യത്തോടെയാണ് പട്ടിക വർഗ്ഗ വിഭാഗക്കാർക്കിടയിലെ മുതിർന്ന പൗരന്മാർക്കായി ഈ സമ്മാനവും ഒരുക്കിയിരിക്കുന്നത്.

ഒരുമിച്ച്, ഒരേ മനസ്സോടെ, സാഹോദര്യവും സ്നേഹവും പങ്കുവച്ച് നമുക്ക് ഓണം ആഘോഷിക്കാം.

Leave a Reply