
തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായ വസ്ത്രം ധരിച്ച് അധ്യാപകര്‍ക്ക് പ്രവര്‍ത്തിക്കാമെന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് യാതൊരു നിയമവും നിലവിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്‍ ഇല്ല എന്നും ഉത്തരവില്‍ പറയുന്നു. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.