മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി സര്‍ക്കാര്‍ വാങ്ങും; വില കുറയ്ക്കാന്‍ നടപടി
പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയെത്തിക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങും. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് കൃഷിമന്ത്രി അറിയിച്ചു. അടുത്ത ദിവസം മുതല്‍ പച്ചക്കറികളെത്തി തുടങ്ങുമെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി.