Spread the love
ഭൂതങ്ങളുടെ കഥ പറഞ്ഞ് മനസിൽ കയറി ‘വിടൽ കാസ്ട്രോ’ മുത്തച്ഛൻ

വേറിട്ട ശൈലിയിലുള്ള കഥ പറച്ചിൽ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഒരു ‘കഥ-കഥ മുത്തശ്ശനാണ് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ എന്ന എൺപതുകാരൻ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രം ഇതിനകം തന്നെ ആറ് അന്തർദ്ദേശീയ പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ‘ഭൂതങ്ങളുടെ മാന്വൽ’ എന്ന് വിശേഷിപ്പിച്ചിരുന്ന ഈ അനിമേഷൻ ചിത്രത്തിലൂടെ, മാടനും ആനമറുതയും ​അറുകൊലയും കുട്ടിച്ചാത്തനുമൊക്കെ കഥാപാത്രങ്ങളാവുന്ന അച്ഛന്റെ ഭൂതക്കഥകളെ, അനിമേഷൻ ഫിലിം ഡയറക്ടറായ മകൻ സുരേഷ് എറിയാട്ട് പരിചയപ്പെടുത്തുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുരേഷ് എറിയാട്ട് രണ്ടുതവണ ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അനിമേഷൻ ഫിലിം ഡയറക്ടറാണ്. മുബൈ കേന്ദ്രീകരിച്ച് ഈക്സോറസ് എന്ന പേരിൽ ഒരു അനിമേഷൻ സ്റ്റുഡിയോയും നടത്തുന്നുണ്ട് ഇദ്ദേഹം.

കഥ പറച്ചിലിന്റെ യൂണിക്നെസ് മനസിലാക്കിയ സുരേഷ് അച്ഛൻ കഥ പറയുന്നതൊക്കെ റെക്കോർഡ് ചെയ്‌തു. അദിതി കൃഷ്ണദാസ് എന്ന സഹപ്രവർത്തകയോടൊപ്പം ‘കണ്ടിട്ടുണ്ട്’ എന്ന പ്രൊജക്റ്റിന്റെ പുനർജന്മം സംഭവിക്കുകയായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് തീമിൽ, രാത്രിയെ പ്രണയിക്കുന്ന, ഇരുട്ടിന്റെ മറവിൽ നടക്കാൻ ഇഷ്ടപ്പെടുന്ന സത്വങ്ങൾ ആയ ഭൂതപ്രേതപിശാചുകളെ അവതരിപ്പിക്കുന്നു. ഭൂതങ്ങളുടെ ഒരു മാനുവൽ എന്ന രീതിയിലും രസകരമായി നോക്കി കാണാവുന്ന​ ഒരു ചിത്രമാണ് ‘കണ്ടിട്ടുണ്ട്’. 11 മിനിറ്റ ദൈർഘ്യമുള്ള വീഡിയോയുടെ ജോലികൾ തുടങ്ങിയത് സെപ്റ്റംബർ 2019ൽ ആണ്. ചിത്രങ്ങൾ വരയ്ക്കാനും പൂർണത വരുത്താനുമൊക്കെയായി ഒരുപാട് സമയം ഈ പ്രൊജക്റ്റിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

അച്ഛന്റെ ഇത്തരത്തിലുള്ള ഒരുപാട് കഥകൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതൊരു സീരിസ് ആക്കണമെന്നാണ് ആഗ്രഹം. നെറ്റ്ഫ്ലിക്സ് ടീമിനെയും ഞാനിത് കാണിച്ചിരുന്നു, അവർക്കൊക്കെ ഇഷ്ടപ്പെട്ടു. ഇതിനകം വിവിധ ഫെസ്റ്റിവലുകളിൽ ആയി 34 ഒഫീഷ്യൽ സെലക്ഷൻ കിട്ടി, ആറു അന്തർദ്ദേശീയ അവാർഡുകളും. പരസ്യചിത്രങ്ങളും അനിമേഷൻ ചിത്രങ്ങളുമടക്കം 450 ലേറെ ചിത്രങ്ങൾ ഞാനിതുവരെ ചെയ്തിട്ടുണ്ട്, പക്ഷേ ‘കണ്ടിട്ടുണ്ട്’ എന്നെ സംബന്ധിച്ച് വളരെ വൈകാരികമായി ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്,” സുരേഷ് പറയുന്നു.

Leave a Reply