ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. 1900ത്തിന്റെ അവസാനത്തിൽ രാംഗോപാൽ വർമ്മയുടെ സത്യ എന്ന ചിത്രത്തിൽ സഹ രചയിതാവായാണ് അനുരാഗ് കരിയർ ആരംഭിച്ചത്. തുടക്കകാലത്ത് ഷൂൽ എന്ന ചിത്രത്തിന് വേണ്ടി സംഭാഷണങ്ങളും കാസ്റ്റിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈ കലാലയളവിലാണ് താൻ ഹിന്ദി സിനിമയിലെ പ്രധാന അഭിനേതാവായ രാജപാൽ യാദവിനെ നേരിട്ട് കാണുന്നതെന്നും ആ സമയം ഇന്നത്തെ തിരക്കേറിയ ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖി അദ്ദേഹത്തിന്റെ സൂട്ട്ക്കേഴ്സ് ചുമക്കുകയായിരുന്നു എന്നും പറയുകയാണ് അനുരാഗ്.
സ്വതസിദ്ധമായ അഭിനയശേഷികൊണ്ട് ബോളിവുഡ്‌പ്രേക്ഷകരുടെ മനം കവര്‍ന്ന നവാസുദ്ദീന്‍ സിദ്ദിഖി ആ സമയത്ത് ഭക്ഷണത്തിന് പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു എന്നും അതുകൊണ്ടുതന്നെ അവൻ എന്തും ചെയ്യുമായിരുന്നുവെന്നും അനുരാഗ് പറയുന്നു. ഇന്ന് അദ്ദേഹത്തിന്റെ ആ പഴയ സിനിമ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും എന്നും അനുരാഗ് കൂട്ടിച്ചേർത്തു.
അതേസമയം മുന്ന ഭായി എംബിബിഎസ്, ബ്ലാക്ക് ഫ്രൈഡേ, ജംഗിൾ, ഷൂലേതുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തതിനുശേഷം അനുരാഗ് കശ്യപിന്റെ തന്നെ ഗ്യാങ്സ് ഓഫ് വസിപ്പൂർ എന്ന ചിത്രത്തിലൂടെ വലിയ രീതിയിൽ നടൻ ശ്രദ്ധിക്കപ്പെടുകയായിരുന്നു.