മലപ്പുറം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരിലാണ് സംഭവം.തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നിൽ ചാടിയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
ആത്മഹത്യാശ്രമം സിസിടിവിൽ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ച് കുട്ടിയെ ചൈൽഡ് ലൈൻ ഷെൽട്ടറിലേക്ക് മാറ്റി.
പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിൻമാറിയതാണ് ജീവനെടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് പെൺകുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാർക്കെതിരേയും യുവാവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയും കേസെടുക്കണമെന്നാണ് ചൈൽഡ് ലൈൻ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.