കോവിഡ്(Covid) കാലമായതിനാല്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ പ്രധാന വരുമാന മാർഗമാണെന്നും ജിഎസ്ടി യുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍. ജിഎസ്ടി കൗണ്‍സിലിന്റെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കോവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ രണ്ടാം വാരം ഹര്‍ജി വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്നും ജിസ്എടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചു.