Spread the love

നെടുങ്കണ്ടം ∙ ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം. അമ്പതേക്കർ സ്വദേശി എം.എൻ.തുളസിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിനു അടുത്തുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി താഴേക്കിടുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ അക്രമണമേറ്റു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും തുളസി ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി.

Leave a Reply