Spread the love

മിക്കപ്പോഴും നായകൻമാരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് സഹതാരങ്ങളെ സിനിമയിൽ കാസ്​റ്റ് ചെയ്യുന്നതെന്നും ഇത്തരത്തിൽ സൗഹൃദത്തിന്റെ പുറത്ത് തനിക്ക് പല സിനിമകളിലും അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളുടെ ഭാഗമായ നടൻ നാരായണൻകുട്ടി. പലപ്പോഴും നായകൻമാരാണ് സഹതാരങ്ങളെ സംവിധായകർക്ക് നിർദ്ദേശിക്കാറുളളതെന്നും ഇത്തരത്തിൽ നടൻ ദിലീപും മമ്മൂക്കയുമൊക്കെ തനിക്ക് നിരവധി അവസരങ്ങൾ വാങ്ങി തന്നിട്ടുണ്ടെന്നും താരം പറയുന്നു.

ദിലീപും ഞാനും തമ്മിലുളള സൗഹൃദം വളരെ വലുതാണ്. ജയിലിൽ കിടന്നപ്പോഴും ഞാൻ പോയി കണ്ടിരുന്നു.താൻ ഹൈക്കോടതി സർവീസിലായതുകൊണ്ട് ദിലീപിനെ കാണാൻ തന്നെ അനുവദിക്കുകയായിരുന്നുവെന്നും തങ്ങൾ പരസ്പരം വീടുകളിൽ സന്ദർശനം നടത്താറുണ്ടെന്നും നടൻ പറഞ്ഞു. ഇത്തരത്തിൽ കല്യാണരാമൻ, പറക്കുംതളിക, തെങ്കാശിപ്പട്ടണം തുടങ്ങി ദിലീപ് അഭിനയിച്ച പല സിനിമകളിലും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും നാരായണൻ കുട്ടി പറഞ്ഞു.

ദിലീപിനെ പോലെ തന്നെ സിനിമയിൽ തനിക്ക് വേഷം തന്ന് സഹായിച്ച ആളാണ് മമ്മൂക്കയെന്നും നടൻ പറയുന്നു. കിഴക്കൻപത്രോസിലും പ്രമാണിയിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നും നാരായണൻ കുട്ടി പറഞ്ഞു.

Leave a Reply